പാലക്കാട് : പ്രവാസികളുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രവാസികൾക്കൊപ്പം ഞങ്ങളുണ്ടെന്ന സന്ദേശവുമായി തൃത്താല ജനമൈത്രി പോലീസ് ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗം ആയിട്ടുള്ള സംഗീത ആൽബം വി ടി ബൽറാം എം എൽ എ നാടിനു സമർപ്പിച്ചു.

പ്രശസ്ത ഗാന രചയ്താവ് റഫീഖ് അഹമ്മദ് ആണ് വരികൾ എഴുതിയത് ഇ മനോഹര ഗാനത്തിന് ഈണം പകർന്നത് നാസർ മാലിക് തൃത്താലയും മനോഹരമായ ദൃശ്യങ്ങൾ നമ്മളിലേക്ക് എത്തിച്ചത് ശരത് രംഗാസൂര്യയും ആണ്.സ്റ്റേഷൻ ഹൌസ് ഓഫീസർ വിജയകുമാർ , തൃത്താല SI അനീഷ് ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷമീറലി,ജിജോമോൻ എന്നിവരും പങ്കെടുത്തു.