തിരുവനന്തപുരം : ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മിഥുന മാസ പൂജക്കും ഉത്സവത്തിനുമായാണ് ബുക്കിങ്. ഈ മാസം 14നാണ് നട തുറക്കുക. ജൂണ്‍ 19ന് ഉത്സവം കൊടിയേറും. 28 ന് ക്ഷേത്രം അടക്കും. മണിക്കൂറില്‍ 200 േപര്‍ക്കാണ് പ്രവേശനം അനുവദിക്കുക. സന്നിധാനത്ത് തങ്ങാന്‍ ഭക്തരെ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിങ് നടത്തുമ്പോള്‍ കോവിഡ് രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വെര്‍ച്വല്‍ ക്യൂ വഴി ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി.
