കൊട്ടാരക്കര : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽപെട്ട അർഹരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വാങ്ങി നൽകിയ പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ 11.00 മണിക്ക് നെടുവത്തൂർ പിണറ്റിൻമൂട് സ്വദേശി അമ്മിണിയുടെ കൊച്ചുമകൻ മിലൻ ബിനുവിന് നൽകിയ ടെലിവിഷൻ കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ പ്രശാന്ത് സ്വിച്ച് ഓൺ ചെയ്തു.

പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ഉദയകുമാർ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി K. ഉണ്ണികൃഷ്ണപിള്ള , ട്രഷറർ സാജു, അനസ് കേരള പോലീസ് അസോസിയേഷൻ അംഗങ്ങളായ അജിത്, വിബു.എസ്.വി നെടുവത്തൂർ DVUPS ലെ അദ്ധ്യാപകരായ ബിന്ദു, മഞ്ചുറാണി കേബിൾ കണക്ഷൻ എത്തിച്ചു കൊടുത്ത വെൺമണ്ണൂർ വ്യാസ പബ്ലിക്ക് ലൈബ്രറിയുടെ പ്രസിഡന്റ് നിധിൻ തുടങ്ങിയവർ പങ്കെടുത്തു .