പൂയപ്പള്ളി : പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ബിജിൻ, ബിജിത ബിജു എന്നീ വിദ്യാർത്ഥികൾക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി ‘ ഓൺലൈൻ പ0നത്തിന് ഒരു കൈത്താങ്ങ് ” പദ്ധതി പ്രകാരം ടെലിവിഷൻ നൽകുന്ന പദ്ധതി പൂയപ്പള്ളി സബ് ഇൻസ്പെക്ടർ ശ്രീ രാജൻ ബാബു ഉദ്ഘാടനം ചെയ്തു.KPOA ജില്ലാ സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണപിള്ള, സാജു, അനസ്, വിബു, സന്തോഷ് തുടങ്ങിയ പോലീസ് സംഘടനാ ഭാരവാഹികൾ ,PTA പ്രസിഡന്റ് എം.ബി പ്രകാശ്, അധ്യാപകരായ രാജലക്ഷ്മി, ഡി.സുജാത , കെ.വിജയമ്മ, രജനി എൻ.ആർ എന്നിവർ പങ്കെടുത്തു