ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ രണ്ടരലക്ഷത്തോട് അടുക്കുന്നു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 2,36,657 ആയി. 11,5942 പേര് ചികിത്സയിലാണ്. 6642 പേര് മരിച്ചതായി ആരോഗ്യകുടുംബക്ഷേമ വകുപ്പ് അറിയിച്ചു. രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം പതിനായിരത്തിനോടടുക്കുന്നു. 9887 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 294 പേര് മരിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളാണ് രോഗ വ്യാപനത്തില്‍ മുന്നില്‍. ഡല്‍ഹിയില്‍ ഒരാഴ്ചക്കിടെ പരിശോധന നടത്തുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ 1330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ രോഗ ബാധിതരുടെ എണ്ണം 26334 ആയി. മരണം 708. രാജസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കേരളത്തിലും രോഗബാധിതരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.