ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങായി പോലീസ്

കൊട്ടാരക്കര : കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടിവെച്ചതിനാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ് ബെൽ എന്ന പ്രോഗ്രാമിലൂടെ ഓൺലൈൻ പഠനം ആരംഭിച്ചു കഴിഞ്ഞു. ഈ ഓൺലൈൻ പഠനത്തിന് ടിവിയോ, സ്മാർട്ട് ഫോണോ അതുപോലുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങളോ ആവശ്യമാണ്. നമ്മുടെ ജില്ലയിൽ ഓൺലൈൻ പഠനത്തിനാവശ്യമായ ടിവിയോ മറ്റ് ഇലക്ട്രോണിക്സ് മാധ്യമങ്ങളോ ഇല്ലാത്ത വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ഓരോരുത്തർക്കും ഓരോ ടെലിവിഷൻ വാങ്ങി കൊടുക്കുന്ന ഒരു പദ്ധതിക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി തുടക്കം കുറിക്കുന്നു.
ഇന്ന് രാവിലെ 9 മണിക്ക് പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപൊയ്ക എന്ന സ്ഥലത്ത് വെച്ച് ബഹു.കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ഹരിശങ്കർ ഐ.പി.എസ്. സാർ,
പുത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പുത്തൂർ ചെറുപൊയ്ക തുണ്ടിൽ വീട്ടിൽ ജൈനമ്മ മകൾ കുമാരി. ശലഭ വിൽസന് ടെലിവിഷൻ നൽകി ഈ മഹത്തായ ഓൺലൈൻ പഠന പദ്ധതിക്ക് കേരള പോലീസിന്റെ കൈതാങ്ങു ഉദ്ഘാടനം ചെയ്തു.
സാമൂഹ്യപുരോഗതിക്ക് ഉതകുന്ന നിരവധി ക്ഷേമ പ്രവർത്തനങ്ങളിലുടെ പൊതു സമൂഹത്തിന്റെ പിന്തുണയും അംഗീകാരവും നേടുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി സാമൂഹ്യപ്രതിബദ്ധതയിലൂന്നി നടപ്പാക്കുന്ന ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന10 കുട്ടികൾക്ക് ഓൺലൈൻ പഠനസഹായമായി ടിവി വാങ്ങി കൊടുക്കുന്നു.
There are no comments at the moment, do you want to add one?
Write a comment