കൊട്ടാരക്കര : കൊട്ടാരക്കര റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റ അടിസ്ഥാനത്തിൽ നെടുവത്തൂർ തേവലപ്പുറം കിഴക്ക് ഉപേക്ഷിക്കപ്പെട്ട വെട്ടുകല്ലുപുറം പാറക്വാറിയിൽ നിന്നും 200 ലിറ്ററിൻ്റെ 2 ബാരലിലും കന്നാസുകളിലുമായി സൂക്ഷിച്ച 510 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗവ്വ്, ഗ്യാസ് സിലിണ്ടർ ,മറ്റ് വാറ്റുപകരണങ്ങളും കണ്ടു പിടിച്ച് കേസ് എടുത്തു. കുറ്റ സാധനങ്ങളുടെ ഉടമസ്ഥരെപ്പറ്റി അന്വേഷണം ആരംഭിച്ചു.റെയ്ഡിൽ Pos G അനിൽകുമാർ, നിർമ്മലൻ തമ്പി CEOs വിവേക്, ജ്യോതിഷ്, നിഖിൽ, സുജിൻ എന്നിവർ പങ്കെടുത്തു.
