മുംബൈ : അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പാക് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ദാവൂദ് ഇബ്രാഹിമിനേയും ഭാര്യ മെഹസാബിനേയും കൂടാതെ ദാവൂദിന്റെ വ്യക്തിഗത സുരക്ഷാജീവനക്കാരില്‍ ചിലരും നിരീക്ഷണത്തിലായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. 1993-ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്ഥാനില്‍ ഒളിച്ചു കഴിയുന്നതായാണ് വിവരം. 2003-ല്‍ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.