സംസ്ഥാനത്തെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള ഉപഹാരം പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അർഹരായി.
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ യിൽ നിന്നും മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സി ഐ പ്രസാദ് കുമാർ എ യും ജനമൈത്രി ബീറ്റ് ഓഫീസർമാർക്കുള്ള അവാർഡ് ശ്രീകുമാർ, രതീഷ് വി ആർ എന്നിവരും ഇന്ന് തിരുവനന്തപുരത്തുവെച്ച് ഏറ്റുവാങ്ങി. ജനമൈത്രിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ മികവുറ്റ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷനെ സംസ്ഥാന തലത്തിൽ ഉപഹാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്