ചെന്നൈ : ചെന്നൈയിലെ സലൂണുകളില്‍ മുടിവെട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ഉപഭോക്താവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പർ, ആധാര്‍ നമ്പർ എന്നിവ നിര്‍ബന്ധമാക്കി.
ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുറക്കുന്നതിനു മുന്നോടിയായി ഞായറാഴ്ച അണുനശീകരണം നടത്തിയിരുന്നു. ബ്യൂട്ടിപാര്‍ലറുകളില്‍ സാമൂഹിക അകലം പാലിക്കണം.തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അതേസമയം, പൊതുഗതാഗതത്തിനും റസ്റ്ററന്റുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്കി.