വൈത്തിരി സുഗന്ധഗിരിയിൽ കാറ്റിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. സുഗന്ധഗിരി കോളിച്ചാലിന് സമീപമാണ് ശക്തമായ കാറ്റിൽ മരം ഒടിഞ്ഞു വീണത്. കൽപ്പറ്റ അഗ്നി രക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.എം. ജോമി, സീനിയർ ഫയർ ഓഫസർ ഐ. ജോസഫ്, ഫയർ ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, വി.എം. അരുൺ, കെ.ആർ. രഞ്ജിത്ത്, കെ.എസ്. സന്ദീപ്, ടി. നജീബ്, ഹോംഗാർഡ് ശ്രീ. എൻ.സി. രാരിച്ചൻ എന്നിവരും വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി.
