കോട്ടയം : താഴത്തങ്ങാടി വേളൂർ പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60),സാലി (65)എന്നിവരെയാണ് വീടിനുള്ളിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടു, വീടിന്റെ പോർച്ചിൽ കിടന്ന കാറും അക്രമി കവർന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. രണ്ടു പേരുടെയും കൈ കാലുകൾ കൂട്ടി കെട്ടിയിരിക്കുകയായിരുന്നു.
ഷീബയെ ഷോക്ക് ഏൽപ്പിച്ചതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ട്. മകൾ വിദേശത്തായതിനാൽ ഭാര്യയും ഭർത്താവും മാത്രമാണ്
വീട്ടിലുണ്ടായിരുന്നത്.
വീടിനുള്ളിൽ നിന്നും ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട മണം അടിച്ചതിനെ തുടർന്നു നാട്ടുകാർ നോക്കിയപ്പോഴാണ് വീടിന്റെ ഹാളിൽ രണ്ടു പേരും കിടക്കുന്നത് കണ്ടത്. രക്തത്തിൽ കുളിച്ച് കെെ കാലുകൾ കെട്ടിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.