കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലേക്ക് കണ്ടൈന്‍മെന്റ് സോണുകളില്‍ ഉപയോഗിക്കുന്നതിനാവശ്യമായ ബാരിക്കേഡുകള്‍ ഫെഡറല്‍ ബാങ്ക് നിര്‍മ്മിച്ച് നല്കി. ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്. പദ്ധതിയുടെ ഭാഗമായാണ് ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.



കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീ. എം.വി. ജോര്‍ജ്ജ് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസിന് ബാരിക്കേഡുകള്‍ കൈമാറി. ഫെഡറല്‍ ബാങ്ക് കൊട്ടാരക്കര ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ സുരേഷ്കുമാര്‍, മാനേജര്‍ ശ്രീ. ജിഹു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.