കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ അബൂദബിയില്‍ മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ പൊരേടം ഷിബു വിലാസത്തില്‍ ഗോപാലകൃഷ്ണകുറുപ്പിന്റെ മകന് ഷിബു (33), കാസര്‍ക്കോട് ബേക്കല്‍ പള്ളിപ്പുഴ സ്വദേശി ഇസ്ഹാഖ്, പത്തനംതിട്ട അടൂര്‍ തെങ്ങമം ശ്രീനന്ദനം വീട്ടില്‍ ജനാർദ്ദനന്റെ മകന് ജയചന്ദ്രന് നായര്‍ (51) എന്നിവരാണ് മരിച്ചത്.
ഷിബു രണ്ടാഴ്ചയിലധികമായി അബൂദബി മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു. അബൂദബി ഇത്തിഹാദ് കാറ്ററിങില്‍ ജോലിക്കാരനായിരുന്നു.
കോവിഡ് ബാധിച്ച് രണ്ടാഴ്ച്ച മുൻപാണ് ഇസഹാഖിനെ റസീന്‍ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുല്‍ റഹിമാന്‍ സാറ ദമ്പതികളുടെ മകനാണ്.
അബൂദബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ജയചന്ദ്രന് നായര്‍ മരിച്ചത്.