കൊട്ടാരക്കര : നെടുവത്തൂർ ഡി വൈ എഫ് ഐ, എസ് എഫ് ഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എസ് .ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രിൻസിപ്പാൾ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ, പി ടി എ പ്രസിഡൻ്റ് വി.ഗോപകുമാർ , അദ്ധ്യാപികയായ കെ.സ് ബിജി, എന്നിവർ സന്നിഹിതരായിരുന്നു.ഡി വൈ എഫ് ഐ മേഖല സെക്രട്ടറി രാംകുമാർ, പ്രസിഡന്റ് അക്ഷയ്, ട്രഷറർ പ്രശാന്ത് പി, അമീഷ് ബാബു , എസ് എഫ് ഐ ഏരിയ സെക്രട്ടറി ഗോപീകൃഷ്ണൻ . ലോക്കൽ സെക്രട്ടറി ആദർശ്, മഹേഷ്, അനന്ദു, വിഷ്ണു എസ് പി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
