കല്‍പ്പറ്റ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിവെച്ചിരുന്ന വയനാട് പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ പുനരാരംഭിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയുമാകും പ്രസ് ക്ലബിന്റെ തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനെത്തുന്നവരുടെ എണ്ണം പരമാവധി നാലായി ചുരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങള്‍ക്കായി വരുന്നവരും റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമ പ്രവര്‍ത്തകരും മുഴുവന്‍ നിര്‍ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്, സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ അനീഷ് എ.പി എന്നിവര്‍ അറിയിച്ചു.
