ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ മൂന്നു ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുപ്വാര ജില്ലയിലെ സോഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പുതുതായി ഭീകര സംഘടനയില്‍ അംഗമായവരാണ് പിടിയിലായതെന്ന് സംയുക്ത സേന അറിയിച്ചു.
