ശൂരനാട് : ആനയടി വെള്ളച്ചിറ ഭാഗത്ത് ഇരുചക്രവാഹനത്തിലെത്തി ചാരായം വില്പന നടത്തുന്നതിനിടയില്‍ രണ്ടര ലിറ്റര്‍ ചാരായവുമായി നാല് പേര് ശൂരനാട് പോലീസിന്റെ പിടിയിലായി.പള്ളിക്കല്‍ വില്ലേജില്‍ ചെറുകുന്നം മുറിയില്‍ സ്മിത ഭവനത്തില്‍ ശശിധരന് മകന് രാജേഷ്കുമാര്‍ (37) പള്ളിക്കല്‍ വില്ലേജില്‍ കൈതക്കല്‍ മുറിയില്‍ പിണക്കത്തുവിളയില് രാഘവന്‍നായര്‍ മകന് രവീന്ദ്രന്‍പിള്ള (49) പള്ളിക്കല്‍ വില്ലേജില്‍ ശ്രീ നിലയത്തില്‍ ഗോപാലകൃഷ്ണപിള്ള മകന് ശ്രീജിത്ത് ജി കൃഷ്ണന് (36) ശൂരനാട് വടക്ക് വില്ലേജില്‍ ആനയടി മുറിയില്‍ കിണറുവിളയില്‍ ശ്രീധരന് മകന് സുനില്‍ (49) എന്നിവരാണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ശൂരനാട് സി.ഐ. ഫിറോസിന്റേയും എസ്.ഐ. ശ്രീജിത്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
