തിരുവനന്തപുരം : സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചെങ്കിലും തുറന്ന് പ്രവര്‍ത്തിച്ച ഷാപ്പുകളുടെ എണ്ണം വളരെ കുറവ്. ഉല്പാദനം കുറഞ്ഞതിനാല്‍ ഷാപ്പുകള്‍ ഭൂരിഭാഗവും തുറന്നില്ല. ഫീസടച്ച് ലൈസന്‍സ് നേടിയ ഷാപ്പുകളാണ് തുറന്നത്. പാലക്കാട് നിന്നു പുറപ്പെട്ടത് പത്തിലൊന്ന് വണ്ടികള്‍ മാത്രമാണ്. തുറന്ന ഷാപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും പ്രവര്‍ത്തിക്കുന്നത്. കള്ള് പാഴ്സലായി മാത്രമേ ലഭിക്കൂ. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ അനുമതി നല്‍കിയിട്ടില്ല. ഒരാള്‍ക്ക് പരമാവധി ഒന്നര ലിറ്റര്‍ കള്ള് പാര്‍സലായി നല്‍കാനാണ് തീരുമാനം. വാങ്ങുന്നവരും വില്ക്കുന്നവരും മാസ്ക് ധരിക്കണം. ഒരേ സമയം അഞ്ചു പേരെ മാത്രമെ വാങ്ങാൻ അനുവദിക്കു
