നെടുവത്തൂര്‍ : വ്യാജ ചാരായ നിര്‍മ്മാണത്തിനിടയില്‍ 3 പേര് പിടിയില്‍. പിണറ്റിന് മൂട്ടില് കോമളത്ത് പുത്തന്‍ വീട്ടില്‍ മഹേഷ്(33), എഴുകോണ്‍ കാക്കക്കോട്ടൂര്‍ മുറിയില്‍ അമ്പലത്തുംകാലയില്‍ അഭിലാഷ് ഭവനില്‍ അഭിലാഷ്(34), അമ്പലത്തുംകാല ജീവന്സില് ജീവന്(36) എന്നിവരാണ് പിടിയിലായത്. മഹേഷിന്റെ വീട്ടില്‍ വ്യാജ ചാരായ നിര്‍മ്മാണം നടത്തിക്കൊണ്ടിരക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 1 ലിറ്റര്‍ വ്യാജ ചാരായവും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര സി.ഐ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളായ ആഷിഷ് കോഹുര് രാധാകൃഷ്ണന് എസ്.ഐ രാജീവ്, ബാബു കുറുപ്പ് എ.എസ്.ഐ സന്തോഷ്, അനില്‍കുമാര്‍, ഷിബുകൃഷ്ണന്‍, അനില്‍ കോമത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
