കുന്നത്തൂര്‍ : വ്യാജ ചാരായവുമായി 2 പേര് അറസ്റ്റില്‍. കുന്നത്തൂര്‍ പുത്തമ്പലം ശോഭ ഭവനത്തില്‍ ശ്രീജിത്ത്(29), കടമ്പനാട് തുവയൂര്‍ തെക്ക് പാലപ്പള്ളി തെക്കതില്‍ ഹരിശ്ചന്ദ്രന്(38) എന്നിവരാണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് 1 ലിറ്റര്‍ വ്യാജ ചാരായം പിടിച്ചെടുത്തു. ശാസ്താംകോട്ട എസ്.ഐ. അനീഷ്. എ.എസ്.ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
