അടിമാലി : മുന്നാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബീഹാര്‍ സ്വദേശി അഷ്റഫ് അലിയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 4കിലോ പാന്‍ ഉത്പന്നങ്ങള്‍ മൂന്നാര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതിയില്‍ നിന്ന് നാല് കിലോ നിരോധിത പാന്‍ മസാല പിടിച്ചെടുത്തു. ലോക്ക് ഡൗണിന്റെ മറവില്‍ തോട്ടം മേഖലകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ അഷ്റഫ് അലിയുടെ താമസസ്ഥലത്തെത്തി പാന്‍മസാല വാങ്ങി മടങ്ങുന്നത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ ലഭിച്ച രഹസ്യവിവരം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ പൊലീസിന് കൈമാറി.തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
