വാഷിങ്ടൺ : അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ സഹായിക്ക് കോവിഡ് 19. പ്രസ് സെക്രട്ടറി കാറ്റി മില്ലർക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വാർത്ത സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നത യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന് വൈറസ് ബാധ കണ്ടെത്തിയിരുന്നു. അതേസമയം, ട്രംപിന്റെയും പെൻസിന്റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.