കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭ ഒന്നാം ഡിവിഷൻ അതിനോട് ചേർന്നു കിടക്കുന്ന നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അവണൂർ ഭാഗത്താണ് കഴിഞ്ഞദിവസം രാവിലെ അഞ്ചോളം പേർക്കും പട്ടികൾക്കും കടിയേറ്റത്. രാവിലെ ആറുമണിയോടെ അവണൂർ നിസാർ മൻസിൽ ഷൈലക്ക് പട്ടികടിയേറ്റതു വീടിനുള്ളിൽ കയറിയാണ് പട്ടി കടിച്ചത് തുടർന്ന് അവണൂർ ജംഗ്ഷന് സമീപം ജി എസ് ഭവനിൽ ഗോപിനാഥൻപിള്ള, പെരുമ്പുറത്തുവീട്ടിൽ ജാനമ്മ, തെക്കേ ചെറുവാഴോട്ടു വീട്ടിൽ ഭാസ്കരൻപിള്ള, സലിം മനസിൽ ഷീന എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. പേപ്പട്ടിയിറങ്ങി എന്ന വാർത്ത പരന്നതോടെ നാട്ടിൽ ജനങ്ങൾ പരിഭ്രാന്തരായി. തുടരെ തുടരെ ആളുകൾക്ക് കടിയേറ്റതോടെ നാട്ടുകാർ പേപ്പട്ടിയെ തല്ലിക്കൊന്നു. നിരവധി പട്ടികൾക്കും പേപ്പട്ടിയുടെ കടിയേറ്റത് ഭീതി യുണ്ടാക്കിയിട്ടുണ്ട്.പേപ്പട്ടിയുടെ കടിയേറ്റവർക്കു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സയും മരുന്നും ലഭിച്ചില്ലെന്ന് പരാതിയുണ്ടായി.പേപ്പട്ടി വിഷബാധക്കുള്ള റാബിൻ വാക്സിൻ എടുത്തശേഷം ജില്ലാ , മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് വിടുകയായിരുന്നു. മുറിവിനുള്ള ഇൻജെക്ഷൻ മരുന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഭിക്കാനില്ല .
