ചെന്നൈ: നടന് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേര്‍ക്ക് എതിര്‍ദിശയില്‍ വന്ന ലോറി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.