ഹൈദരാബാദ്| ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവും ബ്ലേഡും കണ്ടതായി വിദ്യാര്‍ത്ഥികള്‍. ഗോദാവരി ഹോസ്റ്റലില്‍ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും ബ്ലേഡും കണ്ടത്. നേരത്തേ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കണ്ടതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുറച്ച് കാലമായി ഹോസ്റ്റലില്‍ കിട്ടുന്ന ഭക്ഷണം വളരെ മോശമാണെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാണ്. സര്‍വകലാശാലയുടെ മെയിന്‍ റോഡ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. പുഴുവരിച്ചതും ബ്ലേഡ് കിട്ടിയതുമായ ഭക്ഷണ പ്ലേറ്റുകളും റോഡില്‍ കൊണ്ട് വച്ചും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചു.