പത്തനംതിട്ട: വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവർ വീടിനുള്ളിലായിരുന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സജീവിനും ക്ലീനർ അനന്തുവിനും പരിക്കേറ്റിട്ടുണ്ട്. ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.