ന്യൂഡൽഹി: ഡൽഹിയെ ആശങ്കയിലാക്കി ഒരുമാസം മുൻപ് സ്ഫോടനം നടന്ന മേഖലയ്ക്കടുത്ത് വീണ്ടും പൊട്ടിത്തെറി. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കവേയുണ്ടായ സ്ഫോടനം ഏജൻസികളെയും ജാഗ്രതയിലാക്കി. പ്രശാന്ത് വിഹാർ എ.സി.പി ഓഫീസിന്റെ നൂറു മീറ്ററിനുള്ളിൽ, ഇന്നലെ രാവിലെ 11.45ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഗുഡ്സ് ഓട്ടാ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 20ന് പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനമുണ്ടായി. അന്ന് ആർക്കും പരിക്കേറ്രിരുന്നില്ല. നാടൻ ബോംബാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ അടക്കം പങ്ക് അന്വേഷിച്ചിരുന്നു.