കൊട്ടാരക്കര : 9-ാം മത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേരള ഗവ.ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രിയിൽ ഔഷധ തൈകൾ വിതരണം ചെയ്തു. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രമ്യ ദാസ്, സെക്രട്ടറി ആർ തുഷാര, ജോയിൻ്റ് സെക്രട്ടറി എൽ കാർത്തിക എന്നിവർ ഔഷധ സസ്യങ്ങൾ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ് ബീനകുമാരിക്ക് കൈമാറി. ജില്ലയിലെ മറ്റ് ആയുർവേദ ഡിസ്പെൻസറികളിലും ഔഷധ സസ്യവിതരണം നടത്തി.
