തൃശ്ശൂര്‍: തൃശൂര്‍ തൃപ്രയാറില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വലപ്പാട് സ്വദേശികളായ ആശിര്‍വാദ്(18), ഹാഷിം(18) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. കണ്ടെയ്നര്‍ ലോറിയും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.രണ്ട് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.