ലക്നോ: തിങ്കളാഴ്ച ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി കാണിക്കാനുള്ള മത്സരത്തിനിടെ ബി.ജെ.പിയുടെ ഇറ്റാവ എം.എല്‍.എ സരിതാ ബദൗരിയ റെയില്‍വേ ട്രാക്കില്‍ വീണു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം ആറു മണിയോടെ ട്രെയിൻ തുണ്ട്ലയില്‍ എത്തിയപ്പോള്‍ തിരക്കേറിയ പ്ലാറ്റ്ഫോമിനിടയിലായിരുന്നു സംഭവം. 61കാരിയായ ബി.ജെ.പി എം.എല്‍.എ പച്ചക്കൊടി പിടിച്ച് ഒരു കൂട്ടം ആളുകളുടെ ഇടയില്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്നു.