കൊട്ടാരക്കര : പോലീസുകാരന്റെ വാഹനത്തിന് സൈഡ് നൽകുന്നതിലെ തർക്കത്തിന്റെ പേരിൽ കൊട്ടാരക്കര പള്ളിക്കൽ ജി. ഹരീഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ധിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്റ്റേഷനിലെ എസ് ഐ പി. കെ പ്രദീപിനെയും, ഡ്രൈവർ ശ്രീരാജിനെയും സ്ഥലം മാറ്റി. പോലീസിനെതിരെ കോടതി കേസ് എടുത്ത സാഹചര്യത്തിലാണ് എസ്പിയുടെ നടപടി. ഡിവൈഎസ്പി കെ ബൈജു കുമാർ എസ് പിക്ക് ഇന്നലെ റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷ നടപടി എടുക്കേണ്ടത് ഡിഐജിയാണ്. അതിനു വേണ്ട നടപടി ഉടനടി ഉണ്ടാകുമെന്നാണ് കരുതുന്നത്.