ജയ്പുർ: രാജസ്ഥാനിൽ പരിശീലനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപെട്ടു. ബാർമറിൽ വെച്ചാണ് അപകടം സംഭവിച്ചത്. രാത്രി 10 ഓടെ ജനവാസ മേഖലയിൽ നിന്നും ദൂരെയാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതായി വ്യോമസേന അറിയിച്ചു. ബാർമർ സെക്ടറിൽ പതിവ് രാത്രി പരിശീലന ദൗത്യത്തിനിടെ മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടു. ഇതേതുടർന്നാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതനാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു.