മെഡിക്കല്‍കോളജ്: സെപ്ടിക് ടാങ്കിന്റെ മൂടിയില്‍ കയറി തലകീഴായി മറിഞ്ഞ ടാങ്കര്‍ലോറിയില്‍ നിന്ന് ക്ലീനര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം രാത്രിയോടുകൂടിയാണ് സംഭവം. പട്ടത്തെ ഒരു കേന്ദ്രത്തില്‍ എം-സാന്‍ഡ് ഇറക്കുന്നതിനായി എത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്.
അപകടം നടക്കുന്ന സമയം ഡ്രൈവറും ഒരു ക്ലീനറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സെപ്ടിക് ടാങ്കിൽ കയറിയ ഉടന്‍ ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കിന്റെ മൂടിക്ക് 20 അടിയോളം നീളമാണ് ഉണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ ക്ലീനര്‍ സ്ലാബിന്റെ അടിയില്‍പ്പെട്ട് ഒരുമണിക്കൂറോളം കിടന്നു. തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ക്ലീനറെ രക്ഷപ്പെടുത്തിയത്.