എറണാകുളം: മോഹന്‍ലാലിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നിലവില്‍ മോഹന്‍ലാലിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പനി, ശ്വാസംമുട്ട്, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്.
ശ്വാസകോശ സംബന്ധമായ അണുബാധയും അദ്ദേഹത്തെ ബാധിച്ചിരുന്നു. നിലവില്‍ എറണാകുളത്തെ സ്വവസതിയില്‍ വിശ്രമത്തിലാണ് മോഹന്‍ലാല്‍. അഞ്ച് ദിവസത്തെ വിശ്രമാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചത്. അതേസമയം മോഹന്‍ലാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശുപത്രി അധികൃതര്‍ തള്ളി.