കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഭവന ആനുകൂല്യം ലഭിച്ചവർക്ക് ഏഴ് വർഷത്തിന് ശേഷം വീട് വിൽക്കാൻ അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ്.
എറണാകുളം ജില്ലാ അദാലത്തിൽ പങ്കെടുക്കവെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിലെ നിയമപ്രകാരം ആനുകൂല്യത്തിന് കീഴിൽ ലഭിക്കുന്ന വീടുകൾ 10 വർഷത്തിന് ശേഷം മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
2024 ജൂലൈ ഒന്നാം തീയ്യതിക്ക് ശേഷം ഭവന ആനുകൂല്യം ലഭിക്കുന്നവർക്ക് ആ വീടുകൾ കൈമാറുന്നതിന് മുമ്പുള്ള സമയ പരിധി ഏഴ് വർഷമാക്കി ചുരുക്കിക്കൊണ്ട് ഈ വർഷം ജൂലൈ ഒന്നിനു ഉത്തരവ് പുറത്തിറങ്ങിയിരുന്നു.