കൊല്ലം : എൻഫോഴ്സ്മെന്റ് ആർ ടി ഒ യുടെ നിർദേശപ്രകാരം സ്കൂൾ വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധന നടത്തി. അഞ്ചാംലുമൂട് താന്നികമുക്ക് MES സ്കൂളിൽ കുട്ടികളുമായി ഫിറ്റ്നസ് ഇല്ലാതെ അനധികൃതമായി സർവീസ് നടത്തിയ KL02AE 5524 എന്ന വാഹനം കൊല്ലം ആർ ടി ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. നടപടി എടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊല്ലം ആർ ടി ഒ എൻഫോഴ്സ്മെന്റ് അറിയിച്ചു.