അബുദാബി: ഇന്നലെ യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ പെയ്തു. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത് താപനില കുറയുമെന്നാണ്.
മഴ പെയ്തത് അല്‍ ഐന്‍, അബുദാബി, ഫുജൈറ, ഖോര്ഫക്കാന് എന്നിവിടങ്ങളിലാണ്. ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നു നൽകിയിരുന്നത്. ഫുജൈറയിലും ബുധനാഴ്ച രാവിലെ മഴ പെയ്തിട്ടുണ്ടായിരുന്നു.
അന്തരീക്ഷം ഇന്ന് ഭാഗികമായി മേഘാവൃതമാണ്. വരും ദിവസങ്ങളിലും അല്‍ ഐനിലും, അബുദാബിയിലും മഴയ്ക്ക് സാധ്യതയുണ്ട്.