കൊല്ലം: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ എന്‍ജിനീയറായ പാപ്പച്ചന് കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകട മരണം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്വട്ടേഷന്‍ നല്കിയ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും തേവള്ളിയില്‍ താമസക്കാരിയുമായ സരിത (45), സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോന്(44), കടപ്പാക്കട സ്വദേശി മാഹീന്(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26 ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
ബി.എസ്.എന്‍.എല്‍. റിട്ട. എന്‍ജിനീയറായ പാപ്പച്ചന് സൈക്കിളില്‍ വരുമ്പോഴാണ് വാഗണ്‍ ആര് കാര്‍ ഇദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. മെയ് 26 ന് വൈകുന്നേരം ആശ്രാമം മൈതാനത്തിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ പാപ്പച്ചന് മരിച്ചു