മൂന്നുപെണ്‍കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. 13 വര്‍ഷത്തിനിടെ രാജ്യംകണ്ട വലിയ കലാപമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച സൗത്ത്പോര്‍ട്ടില്‍വെച്ച് അക്സല്‍ റുഡാകുബാന എന്ന പതിനേഴുകാരന് മൂന്നുപെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന് കാരണം.