ബംഗളൂരു: കർണാടക ലോബിയുടെ വൻ മയക്കുമരുന്ന് വേട്ട. തെലങ്കാനയിലെ സൈബറാബാദ്, ഷംഷാബാദ് പൊലീസ് ഉത്തരേന്ത്യയിൽ നിന്ന് പിടിച്ചെടുത്തു. രാമു സോമനാഥ് ഖര, സുരേഷ് മാരുതി പാട്ടീൽ, ഹരാഡെ സഞ്ജീവ് വിത്തൽ റെഡ്ഡി, സഞ്ജീവ് കുമാർ ഹോളപ്പ, സുനിൽ കൊളസ ജഗ് സുന തുടങ്ങി പത്തുപേരാണ് അറസ്റ്റിലായത്. കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന 10 അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ സൈബരാബാദ് പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് മൂന്ന് കോടിയോളം രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.