തിരുവല്ല: തിരുവല്ല പെരിങ്ങരയില്‍ കാറിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശ്വേരി സ്വദേശി രാജു തോമസ്(69), ഭാര്യ ലൈജി(62) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രണ്ടും കത്തിക്കരിഞ്ഞ നിലയിലാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പാടശേഖരത്താല്‍ ചുറ്റപ്പെട്ട ഒഴിഞ്ഞ ഒരു സ്ഥലത്ത് വച്ചാണ് കാര്‍ കത്തിയത്. ആദ്യം പൊലീസ് പട്രോളിങ് സംഘമാണ് കാര്‍ കത്തുന്നത് കണ്ടത്. കരിയിലയ്ക്ക് തീപിടിച്ചെന്നാണ് ആദ്യം കരുതിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി. ആത്മഹത്യയാണെന്നാണ് നിഗമനം.
കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ദമ്പതികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് പ്രഥമിക വിവരം. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാര്‍. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലറും ഇക്കാര്യം സ്ഥിരീകരിച്ചു