ബംഗളൂരു: ഇന്ദിരാനഗറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് ഭക്ഷണശാലകൾ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതർ പൂട്ടി. സ്ഥാപനങ്ങൾക്ക് 25,000 രൂപ വീതം പിഴയും ചുമത്തി. പിഴയടക്കുകയും വൃത്തിയോടെ പ്രവർത്തിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഭക്ഷണശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂ.കെട്ടിടത്തിന്റെ താഴത്തെ നില വൃത്തിഹീനമാണെന്നും കൊതുക് പെരുകാനിടയാക്കുന്നതായും കണ്ടെത്തി. ഇതേതുടർന്നാണ് പൂട്ടിയതെന്ന് ബി.ബി.എം.പി അധികൃതർ പറഞ്ഞു.