തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജ് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു. നടപടി ആശുപത്രികളിലെ സുരക്ഷിതത്വവും, പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാൻ വേണ്ടിയാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ജീവനക്കാര്‍ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്ന് പറഞ്ഞ മന്ത്രി, മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും കൂട്ടിച്ചേർത്തു. വിജയകരമായ പരിശീലനം പ്രൊമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും പ്രധാന മാനദണ്ഡമായി പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി, ഇവർ കൂട്ടിരിപ്പുകാരോട് സഹാനുഭൂതിയോടെ പെടുമാറണമെന്നും, അവർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും നിർദേശിച്ചു.