ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അഡ്വാനിയെ ഡല്‍ഹിയിലെ എയിംസിലാണ് പ്രവേശിപ്പിച്ചത്.
ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അഡ്വാനിയെ ചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും അഡ്വാനി നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.