കോഴിക്കോട്: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വന്‍ വിദ്യാര്‍ഥി പ്രതിഷേധം. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങി. കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
മലപ്പുറത്ത് എം.എസ്.എഫ് വനിതാ പ്രവര്‍ത്തകര്‍ ആര്.ഡി.ഡി ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോടും മലപ്പുറത്തും കെ.എസ്.യു പ്രവര്‍ത്തകരും ആര്.ഡി.ഡി ഓഫീസ് ഉപരോധിക്കുന്നുണ്ട്.
കോഴിക്കോട്ട് കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും റോഡ് ഉപരോധിക്കും