വൈലത്തൂർ: ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി നാലാം ക്ലാസുകാരനായ പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ വല്ലുമ്മ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് (9) അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി ഇന്നലെ മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) ആണ് രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചത്.