2024 ജൂൺ 5 മുതൽ 10 വരെ കേരളത്തിലെ എല്ലാ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കൂടാതെ മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും വച്ച് നടത്തിയ 2024-25 അധ്യയന വർഷത്തെ എഞ്ചിനീയറിങ്/ ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.