ലൈലോംഗ്വൊ: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്തില്‍ ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ നടന്നുവരികയാണ്. തലസ്ഥാനമായ ലൈലോംഗ്വൊയില് നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു. വിമാനം രാവിലെ പത്തിന് മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. വിവരമറിഞ്ഞ് മലാവി പ്രസിഡന്റ് ലസാറസ് ചക്വേര, ബഹാമസിലേക്കുള്ള തന്റെ യാത്ര റദ്ദാക്കി. വിമാനം എവിടെയാണെന്ന് കണ്ടെത്താൻ പ്രാദേശിക, ദേശീയ സേനകൾക്ക് പ്രസിഡന്റ് ലസാറസ് ചക്വേര നിർദേശം നൽകി.