ലണ്ടൻ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) കയറിയ വിമാനം കാണാതായി. ചിലിമയടക്കം 10 പേർ കയറിയ സേനാവിമാനം തലസ്ഥാനമായ ലിലോങ്വേയിൽനിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനകം റഡാറിൽനിന്ന് അപ്രത്യക്ഷമായി. തിരച്ചിൽ തുടരുന്നു.
ബിസിനസ് എക്സിക്യൂട്ടീവായിരിക്കെ രാഷ്ട്രീയത്തിലെത്തിയ ചിലിമ 2020 ൽ ആണു വൈസ് പ്രസിഡന്റായത്